ജിയോ ഫോണിന് വെല്ലുവിളി ഉയർത്തി മറ്റൊരു 4ജി ഫീച്ചർ ഫോൺ വരുന്നു

ജിയോ അവതരിപ്പിച്ച 4ജി ഫീച്ചർ ഫോണിന് വെല്ലുവിളി ഉയർത്തി മൈക്രോമാക്‌സിന്റെ 4ജി ഫീച്ചർ ഫോൺ എത്തുന്നു.
ബിഎസ്എൻഎല്ലിനോട് കൂട്ടുചേർന്നാണ് ‘ഭാരത് വൺ’ മൈക്രോമാക്‌സ് വിപണിയിലെത്തിക്കുന്നത്. പുതിയ ഫീച്ചർ ഫോണിൽ ഫ്രീ വോയ്‌സും ഡാറ്റാ ഓഫറുകളും നൽകുന്നത് ബിഎസ്എൻഎല്ലാണ്. വലിയ സ്‌ക്രീനും ഈടുനിൽക്കുന്ന ബാറ്ററിയും ഷാർപ്പ് ക്യാമറയും പുതിയ ഫോണിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
2000 രൂപയാണ് ഭാരത് വണിന്റെ വില. ജിയോ 1500 രൂപയ്ക്കാണ് ഫോൺ അവതരിപ്പിച്ചത്. മൂന്ന് വർഷം പൂർത്തിയാകുമ്പോൾ അടച്ച പണം തിരികെ തരുമെന്ന വാഗ്ദാനവും ജിയോ നടത്തിയിരുന്നു.
bharath one new feature phone
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here