നരഭോജികളായ ഈ ദമ്പതികൾ കൊന്നു തിന്നത് 30 പേരെ !! ലോകത്തെ നടുക്കിയ ക്രൂരകൃത്യങ്ങളുടെ ചുരുളഴിയുന്നു

നരഭോജികൾ അഥവാ കന്നബലിസം എന്നത് സിനിമകളിലൂടെ മാത്രം കണ്ടുശീലച്ച ലോകത്തിന് മുന്നിൽ ശരിക്കുമുള്ള നരഭോജികളെ തുറന്നുകാട്ടിയിരിക്കുകയാണ് റഷ്യൻ പോലീസ്.
മനുഷ്യരെ കൊന്നു തിന്നുവെന്ന് സംശയിക്കുന്ന ദമ്പതിമാരെ റഷ്യയിൽ പോലീസ് അറസ്റ്റു ചെയ്തു. മയക്കി കിടത്തി 30ഓളം പേരെ 1999 മുതൽ ദമ്പതികൾ കൊന്നു തിന്നുവെന്നാണ് റഷ്യൻ പോലീസ് സംശയിക്കുന്നത്. ഇവരുടെ വീട്ടിൽ നിന്ന് ഉപ്പിലിട്ട മനുഷ്യ ശരീരഭാഗങ്ങളും പരിസരത്ത് നിന്ന് മനുഷ്യ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി.
റോഡിൽ നിന്ന് വഴിയാത്രക്കാരന് ലഭിച്ച മൊബൈൽ ഫോണാണ് ഈ ക്രൂര കൃത്യങ്ങളെ കുറിച്ച് ലോകമറിയാൻ കാരണം. വീണ് കിട്ടിയ ഫോണിലെ നടുക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ട യാത്രക്കാരൻ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതാണ് അറസ്റ്റിന് വഴിയൊരുക്കിയത്. റഷ്യയിലെ ക്രാസ്‌നൊദാർ മേഖലയിൽ നിന്നാണ് നതാലിയ ബക്ഷീവയെയും 35കാരനായ ഭർത്താവ് ദിമിത്രി ബക്ഷീവയെയും അറസ്റ്റ് ചെയ്തത്.
ഉപ്പിലിട്ട മനുഷ്യ ശരീരങ്ങളും മറ്റും അടുക്കളയിൽ നിന്ന് കണ്ടെടുത്തു.
വെട്ടിമാറ്റപ്പെട്ട തലമുടിയുടെ ശേഖരവും മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഫ്രീസറിൽ നിന്ന് തലയുടെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്.
അലങ്കോലപ്പെട്ട് കിടക്കുന്ന മുറിയുടെ ദൃശ്യം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
cannibal couple caught in russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here