ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന് വാദം ഇന്നാണ് നടന്നത്. . ഇന്നലെ പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന പോലീസ് വാദം ദിലീപിന് ജാമ്യം നിഷേധിക്കാനുള്ളതാണെന്നാണ് പ്രതിഭാഗം ഇന്നലെ വാദിച്ചത്. എന്നാൽ അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതിഭാഗം വാദം ശരിയല്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു.ദീലിപിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് 10.15ഓടുകൂടിയാണ് കോടതി വാദം കേട്ടത്.
അതേസമയം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ജയിലിൽ കിടന്നപ്പോഴും ശ്രമം ഉണ്ടായെന്ന് പോലീസിന് വിവരം ലഭിച്ചു. രഹസ്യമൊഴി നൽകിയ സാക്ഷിയെ അടക്കം സ്വാധീനിക്കാൻ ശ്രമം നടന്നുവെന്ന വിവരവുമാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here