കാബൂളിൽ റോക്കറ്റ് ആക്രമണം; അമേരിക്കൻ പ്രതിരോധ സെക്രട്ടറിയെ ലക്ഷ്യം വച്ചെന്ന് താലിബാൻ

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ റോക്കറ്റ് ആക്രമണം. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടെൻ ബർഗും കാബൂളിൽ എത്തിയതിനു പിന്നാലെയായിരുന്നു ആക്രമണം. ഇന്ത്യ സന്ദർശനത്തിനു ശേഷമാണ് മാറ്റിസ് അഫ്ഗാനിസ്ഥാനിലെത്തിയത്. അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തുന്ന സൈനിക നടപടികൾക്കു പിന്തുണ തേടിയാണ് മാറ്റിസ് ഇന്ത്യയിലെത്തിയത്.
അതേസമയം ജെയിംസ് മാറ്റിസിനെ ലക്ഷ്യമിട്ടാണ് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ റോക്കറ്റ് ആക്രമണം നടത്തിയതെന്ന് താലിബാൻ. ബുധനാഴ്ച രാവിലെ രണ്ടു റോക്കറ്റുകളാണ് വിമാനത്താവളത്തിൽ പതിച്ചത്. ആക്രമണത്തിൽ ആളപായമില്ല. സംഭവത്തിൽ ഒരു ഹെലികോപ്ടർ പൂർണമായും തകർന്നു. മൂന്നു ഹെലികോപ്ടറുകൾക്കു കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here