കീം പരീക്ഷ ഫലം; കേരള സിലബസ് വിദ്യാർഥികൾ നൽകിയ ഹർജി നാളെ പരിഗണിക്കും

കീം പരീക്ഷ ഫലത്തിൽ കേരള സിലബസ് വിദ്യാർഥികൾ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹയുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. സിബിഎസ്ഇ വിദ്യാർഥികൾ നൽകിയ തടസ്സഹർജിയും പരിഗണിക്കും. സിബിഎസ്ഇ വിദ്യാർഥികളുടെ വാദം കേൾക്കാതെ ആ തീരുമാനം എടുക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തടസ്സ ഹർജി നൽകിയത്.
ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് റദ്ദാക്കുന്ന തീരുമാനമായിരുന്നു ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇതോടുകൂടി പുതുക്കിയ റാങ്ക് ലിസ്റ്റ് പുറത്തുവന്നെങ്കിലും നിരവധി കേരള സിലബസ് വിദ്യാർത്ഥികൾ റാങ്ക് പട്ടികയിൽ പിന്തള്ളപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായി. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചുകൊണ്ട് നിയമ പോരാട്ടം നടത്താനായി കേരള സിലബസ് വിദ്യാർഥികൾ തീരുമാനിച്ചത്. മൗലികവകാശത്തിന്റെ ലംഘനം എന്നാണ് ഹർജിയിൽ പറയുന്നത്.
സുപ്രിംകോടതിയിലെ ഹർജി പ്രവേശന നടപടികളെ സങ്കീർണ്ണം ആക്കില്ല എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് വിദ്യാർത്ഥികളും അധ്യാപകരും പ്രതികരിച്ചിരുന്നു. കേരള സിലബസ് വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ക്രമീകരിച്ച പരീക്ഷാഫലം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.
Story Highlights : KEAM exam results; Petition filed by Kerala syllabus students to be considered tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here