ടാക്‌സി ഡ്രൈവറെ ആക്രമിച്ച സംഭവം; പോലീസിന് വിമർശിച്ച് ഹൈക്കോടതി

കൊച്ചിയിൽ യുവതികളുടെ മർദനമേറ്റ ഉബർ ടാക്സി ഡ്രൈവർക്കെതിരെ
ജാമ്യാമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിന് പൊലീസിന് ഹൈക്കോടതിയുടെ
വിമർശനം. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് യുവതി പരാതി നൽകിയാൽ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് മുമ്പ് കേസെടുക്കുകയാണോ എന്നും വ്യക്തമായി അന്വേഷിക്കേണ്ടതല്ലേ എന്നും കോടതി പോലീസിനോട് ചോദിച്ചു.
വസ്തുതകൾ പരിശോധിച്ചോ എന്നും കോടതി ആരാഞ്ഞു. ഡ്രൈവർ ഷെഫീഖിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. യുവതികളിൽ ഒരാൾ ജ്വല്ലറി ഉടമയെ ഫോൺ കെണിയിൽ പെടുത്തിയ കേസിൽ പ്രതിയാണെന്നും അറിയിച്ചു. ഉബർ ടാക്‌സി ഡ്രാവർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. അതേസമയം ഹർജിയിൽ വിധി പറയുന്നത് ഒക്‌ടോബർ മൂന്നിലേക്ക് മാറ്റി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here