അണ്ടർ 17 ലോകകപ്പ്; പ്രചരണാർത്ഥം സംസ്ഥാനത്ത് ഇന്ന് ‘വൺ മില്യൺ’ ഗോളുകൾ പിറക്കും

ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ പ്രചരണാർത്ഥം സംസ്ഥാനത്ത് ഇന്ന് പത്ത് ലക്ഷം ഗോളുകൾ പിറക്കും.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാകും ആദ്യ ഗോളടിച്ച് വൺ മില്ല്യൺ ഗോളിന് തുടക്കം കുറിക്കുക. വൈകിട്ട് മൂന്നു മുതൽ ഏഴുമണി വരെ പൊതുജന പങ്കാളിത്തത്തോടെയാണ് പത്ത് ലക്ഷം പേർ ഗോൾ അടിക്കുന്നത്.
ഇതിനായി സംസ്ഥാനത്തുടനീളമായി 3000ൽ അധികം താൽകാലിക ഗോൾ പോസ്റ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, സംസ്ഥാന കായികയുവജന വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെയും സംഘടനകളെയും സംയോജിപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ഇലവനും സ്പീക്കേഴ്‌സ് ഇലവനും തമ്മിലുള്ള സെലിബ്രിറ്റി ഫുട്‌ബോൾ മത്സരവും പ്രചരണത്തിന്റെ ഭാഗമായി നടക്കും.
under 17 world cup one million goal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here