Advertisement

പുതുവൈപ്പ്; വിദഗ്ധ സമിതിയുടെ തെളിവെടുപ്പ് ഇന്ന്

September 28, 2017
0 minutes Read
puthuvype

ഐഒസിയുടെ പുതുവൈപ്പ് എൽപിജി ടെർമിനലിനെതിരായ സമരത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ തെളിവെടുപ്പ് ഇന്ന് നടക്കും. എറണാകുളം ഗസ്റ്റ് ഹൗസിലാണ് തെളിവെടുപ്പ്.  രാവിലെ പതിനൊന്നേകാലോടെ  സെസ്സ് ഡയറക്ടർ പൂർണ ചന്ദ്രറാവു അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് തെളിവെടുപ്പ് ആരംഭിക്കുക. സമിതിയുടെ ആദ്യ സിറ്റിംഗാണ് ഇത്.

പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഐഒസിക്കും സമിതിയുടെ മുന്നിൽ ഹാജരായി തെളിവ് നൽകാം. പുതുവൈപ്പ് ടെർമിനലിനെതിരായ പ്രതിഷേധം ശക്തമായതോടെ സമരസമിതിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top