Advertisement

തരുൺ തേജ്പാലിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി

September 28, 2017
0 minutes Read
tarun-tejpal

ലൈംഗീകമായി പീഡിപ്പിച്ചുവെന്ന സഹപ്രവർത്തകയുടെ പരാതിയിൽ തെഹൽക്ക മുൻ പത്രാധിപർ തരുൺ തേജ്പാലിനെതിരെ ഗോവ കോടതി കുറ്റം ചുമത്തി. സ്ത്രീത്വത്തെ അപമാനിക്കൽ, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം ചുമത്തുന്നത് ഒരുമാസത്തേക്ക് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് തരുൺ തേജ്പാൽ സമർപ്പിച്ച അപേക്ഷ കോടതി തള്ളിക്കൊണ്ടാണ് കോടതിയുടെ നമടപടി.

ഹോട്ടലിലെ ലിഫ്റ്റിൽ വച്ച് തരുൺ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സഹപ്രവർത്തക നൽകിയ പരാതി. ആരോപണത്തെ തുടർന്ന് തെഹൽക്കയിലെ എഡിറ്റർ സ്ഥാനം തേജ്പാൽ രാജിവെച്ചിരുന്നു. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കാണിച്ച് തരുൺ തേജ്പാൽ മുംബൈ കോടതിയെ സമീപിച്ചിരുന്നു. കേസിൽ 2013 നവംബർ 30നാണ് തരുൺ അറസ്റ്റിലാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top