Advertisement

ഫാദര്‍ ടോം ഉഴുന്നാലിൽ ഇന്ത്യയില്‍ എത്തി

September 28, 2017
1 minute Read
tom uzhunnalil

യെമനിൽ നിന്ന് ഭീകരർ മോചിപ്പിച്ച ഫാദര്‍ ടോം ഉഴുന്നാലിൽ ഇന്ത്യയിലെത്തി. ഇന്ന് രാവിലെ 7.15 ഓടെ ഡല്‍ഹി വിമാനത്താവളത്തിലാണ് ഫാദർ വിമാനമിറങ്ങിയത്. അല്‍ഫോണ്‍സ് കണ്ണന്താനത്തോടൊപ്പം,ആര്‍ച്ച് ബിഷപ്പും കേരളത്തിലെ എംപി മാരും അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. പതിനൊന്ന് മണിയോടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. തുടര്‍ന്ന് സുഷമാസ്വരാജുമായും കൂടിക്കാഴ്ച നടത്തും.

29 ന് ഇദ്ദേഹം ബെംഗളൂരുവിലെത്തും. ബെംഗളൂരുവിലെ സെലേഷ്യൻ സഭാ ആസ്ഥാനത്തേക്കാണ് ഫാദര്‍ പോകുന്നത്. ഇവിടെ  തന്റെ അനുഭവങ്ങൾ ഫാ.ടോം പങ്കുവെക്കും. അന്നേ ദിവസം നടക്കുന്ന ബിഷപ്സ് കൗൺസിൽ യോഗത്തിനിടെ ബിഷപ്പുമാരെയും ഫാ. ടോം കാണുന്നുണ്ട് .ഒക്ടോബര്‍ ഒന്നിന് കേരളത്തിലേക്ക് തിരിക്കുക. നെടുമ്പാശ്ശേരിയില്‍ എത്തുന്ന അദ്ദേഹം ജന്മസ്ഥലമായ കോട്ടയത്തേക്ക് പോകും. രാമപുരത്ത് അദ്ദേഹത്തിന് വന്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്.

tom uzhunnalil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top