ഇന്ന് മഹാനവമി

ഇന്ന് മഹാനവമി. ദിവസങ്ങള്‍ക്ക് മുമ്പേ ക്ഷേത്രങ്ങളില്‍ നവരാത്രിയോടനുബന്ധിച്ച പൂജകളും ആഘോഷങ്ങളും ആരംഭിച്ചിരുന്നു. മഹാനവമിയോടെ നവരാത്രി ആഘോഷങ്ങളുടെ പ്രധാന ഘട്ടത്തിലേക്ക് കടന്നു. ഇന്നലെ മുതല്‍ പുസ്തക പൂജയ്ക്കും, ആയുധ പൂജയ്ക്കുമായി വിശ്വാസികള്‍ ക്ഷേത്രങ്ങളിലെത്തി. നാളെ വിജയദശമി ദിനത്തിലാണ് വിദ്യാരംഭ ചടങ്ങുകള്‍. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള രഥോൽസവം ഇന്ന് നടക്കും.വൈകിട്ട് ആറുമണിയോടെ ദേവിയുടെ രഥാരോഹണം നടക്കും. തുടര്‍ന്നാണ് രഥോല്‍സവം. ദേവീ വിഗ്രഹം വഹിച്ചുകൊണ്ടുള്ള പുഷ്പരഥം രഥവീഥിയില്‍ പ്രദക്ഷിണം വയ്ക്കുന്നതാണ് ചടങ്ങ്.മുഖ്യതന്ത്രി മഞ്ജുനാഥ അഡിഗയുടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകള്‍. അത്താഴ പൂജയ്ക്കുശേഷം നടയടയ്ക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here