നായ്ക്കൾക്കെതിരെ പരാതിപ്പെട്ട യുവതിയെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു

വിമാനത്തിൽ നായ്ക്കൾക്കൊപ്പം സഞ്ചരിക്കാനാകില്ലെന്നും നായ്ക്കൾ മൂലമുള്ള അലർജിയെക്കുറിച്ച് പരാതിപ്പെടുകയും ചെയ്ത യുവതിയെ വലിച്ചിഴച്ച് വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. അമേരിക്കയിലെ ബോൾട്ടിമോറിൽനിന്ന് ലോസേഞ്ചലസിലേക്ക് പോകുകയായിരുന്ന സൗത്ത് വെസ്റ്റ് എയർലൈൻസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വിമാനത്തിൽ യാത്രക്കാരായി രണ്ട് നായ്ക്കളും ഉണ്ടായിരുന്നു. അവയ്‌ക്കൊപ്പം യാത്ര ചെയ്യാനാകില്ലെന്ന് പറഞ്ഞ യുവതിയോട് വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതിരുന്ന സ്ത്രീയെ പോലീസെത്തി വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.
സംഭവം വിമാനത്തിലുണ്ടായിരുന്ന ചലച്ചിത്ര സംവിധായകൻ ബിൽ ഡുമാസ് വീഡിയോ എടുത്തിരുന്നു. ഇത് വിഷയം പുറം ലോകമറിയാൻ കാരണമായി. ഇതോടെ സൗത്ത് വെസ്റ്റ് എയർലൈൻസ് അധികൃതർ യുവതിയോട് മാപ്പ് പറഞ്ഞു. യാത്രക്കാരിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ പോലീസ് പിടിച്ചുകൊണ്ടുപോകുമ്പോൾ താൻ ഒരു പ്രൊഫസറാണെന്നും പിതാവിന്റെ ശസ്ത്രക്രിയയ്ക്കായി പോകുകയാണെന്നും വിളിച്ച് പറയുന്നുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here