പൊതുവേദിയില്‍ ധന്‍സികയെ ശകാരിച്ച് ടി രാജേന്ദര്‍

പൊതുവേദിയില്‍ ധന്‍സികയെ വേദിയില്‍ ശകാരിച്ച് ടി രാജേന്ദര്‍. വിഴിത്തിരു എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് സംഭവം. ധന്‍സിക സംസാരിച്ച് കഴിഞ്ഞതിന് ശേഷമാണ് ടി രാജേന്ദ്രന്‍ ധന്‍സികയെ ശകാരിച്ചത്. തുടര്‍ന്ന് ധന്‍സിക വേദിയില്‍ നിന്ന് കരയുകയും ചെയ്തു.
രജനികാന്തിനോടൊപ്പം അഭിനയിച്ച ശേഷം തന്റെ പേര് ധന്‍സിക മറന്നു, ലോകം ഇങ്ങനെയാണ് എന്ന് പറഞ്ഞാണ് രാജേന്ദ്രന്‍ ആരംഭിച്ചത്. ലോകത്ത് ആര് എപ്പോള്‍ എന്തായിത്തീരുമെന്ന് പറയാനാകില്ല. എന്ന് കൂടി പറഞ്ഞപ്പോള്‍ ധന്‍സിക മൈക്ക് കൈയ്യിലെടുത്ത് മാപ്പ് പറഞ്ഞു. പറയേണ്ടത് മൈക്ക് കിട്ടുമ്പോള്‍ പറയണം എന്ന് പറഞ്ഞ് മൈക്ക് താഴെ വയ്ക്കാന്‍ പറഞ്ഞ രാജേന്ദ്രര്‍ നിന്റെ മാപ്പ് എനിക്ക് വേണ്ട. നിന്റെ മാപ്പ് ഞാന്‍ ഏത് ചന്തയില്‍ പോയി വില്‍ക്കുമെന്നും ചോദിച്ചു. മര്യാദ ചോദിച്ച് വാങ്ങേണ്ടതല്ല. അത് എങ്ങനെ കാണിക്കണമെന്ന് ഒരു സഹോദരനെ പോലെ താന്‍ പറഞ്ഞ് തരാം. വിവാദം സൃഷ്ടിക്കാനല്ല ഇത് താന്‍ പറയുന്നതെന്നും രാജേന്ദ്രര്‍ വ്യക്തമാക്കി. രാജേന്ദ്രര്‍ ഇത്രയും പറയുമ്പോഴേക്കും ധന്‍സിക വേദിയിലിരുന്ന് കരഞ്ഞിരുന്നു.
Dhansika
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here