ഹാരി രാജകുമാരന്റെ പോപ്കോണ്‍ അടിച്ച് മാറ്റി ലോകത്തിന്റെ ഹൃദയം കവര്‍ന്ന കുഞ്ഞ്!!

കഴിഞ്ഞ ദിവസം ഹാരി രാജകുമാരന്‍ സിറ്റി വോളിബോള്‍ കാണുകയായിരുന്നു. പോപ് കോണ്‍ കഴിച്ചുകൊണ്ട്, തൊട്ടടുത്തിരുന്ന ആളോട് സംസാരിച്ച് ആസ്വദിച്ചായിരുന്നു കളി കാണല്‍. എന്നാല്‍ ഇതിനിടെ ഹാരിയുടെ പോപ് കൊണ്‍ കവറിലേക്ക് ഒരു കുഞ്ഞ് കൈ ഇടയ്ക്കിടെ നീണ്ട് വന്നു. രണ്ട് വയസ്സുകാരി എമിലി എന്‍സന്റേതായിരുന്നു ആ കൈ.2011ല്‍ അഫ്ഗാനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഇരു കൈകളും നഷ്ടപെട്ട മുന്‍ എന്‍ജിനിയര്‍ ഡേവിഡ് ഹെന്‍സണിന്റെ മകളാണ് എമിലി എന്ന ഈ കുരുന്ന്.
Great shot as toddler steals Prince Harry’s popcorn. 2 yo Emily is daughter of @InvictusToronto supporter @leglessBDH pic.twitter.com/E55jEb7mNB
— Ben (@benenglanditv) 27 September 2017
തനിക്ക് തോന്നിയപ്പോഴൊക്കെ രാജകുമാരന്റെ പോപ് കോണ്‍ കവറില്‍ നിന്ന് പോപ് കോണ്‍ എടുത്ത കഴിച്ചു. അത് തനിക്ക് കൂടി അവകാശപ്പെട്ടതാണെന്ന മുഖഭാവത്തോടെയായിരുന്നു ആ ‘കഴിപ്പ്’. രാജകുമാരന്‍ അത് കണ്ടെങ്കിലും അറിയാത്ത ഭാവത്തിലിരുന്നു. ഒരു സമയത്ത് രണ്ട് പേരുടേയും കൈ ഒരേ സമയം കവറിലേക്ക് നീങ്ങിയപ്പോഴാണ് അത് കണ്ടെന്ന ഭാവം ഹാരി മുഖത്ത് വരുത്തിയത്. അപ്പോ രസകരമായി പ്രതികരിക്കുകയും ചെയ്തു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുയാണ്.
A toddler takes popcorn from Prince Harry during the #InvictusGames. What happens when he realises what’s going on? https://t.co/XKV051JCx8pic.twitter.com/SX975rSipp
— ITV News (@itvnews) 28 September 2017
toddler steals Prince Harry’s popcorn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here