“അംഗനവാടി വിട്ടതല്ല മക്കളെ”; ചിരിപടർത്തി ഒരു ഹിറ്റ് കൂട്ടയോട്ടം…

വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വിഡിയോകളും ശ്രദ്ധനേടാറുള്ളത്. അതിൽ കുഞ്ഞുങ്ങളുടെ വീഡിയോയ്ക്ക് പ്രേത്യകം പ്രേക്ഷകരും ഉണ്ട്. അതിനുപ്രധാന കാരണം നിഷ്കളങ്കത നിറഞ്ഞ കുരുന്നുകളുടെ കളിയും ചിരിയും കുസൃതിയുമെല്ലാം കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കാറുണ്ട് എന്നത് തന്നെയാണ്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഏറെ നിഷ്കളങ്കവും ചിരി പടർത്തുന്നതുമായ ഈ ദൃശ്യങ്ങൾ ആളുകളെ രസിപ്പിച്ചിരിക്കുകയാണ്.
എന്താണ് വിഡിയോ എന്നല്ലേ? ഒരുകൂട്ടം അംഗനവാടി വിദ്യാർത്ഥികളായ കുരുന്നുകൾ കസേരകളിക്കാനായി വട്ടംകൂടി നിൽക്കുകയാണ്. മണിയടിക്കുമ്പോൾ കസേരയ്ക്ക് ചുറ്റും ഓടണമെന്നാണ്. എന്നാൽ മണിയടികേട്ടതും കുട്ടികൾ എല്ലാവരും നാലുപാടും ചിതറി ഓടി. പിന്നെയതൊരു കൂട്ടയോട്ടമായി. രസകരമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരിക്കുകയാണ്. ‘അംഗനവാടി വിട്ടതല്ല മക്കളെ.. കസേരകളി ആണ്..ഇങ്ങോട്ട് വാ’- എന്ന ക്യാപ്ഷൻ ആണ് നൽകിയിരിക്കുന്നത്.
നിഷ്കളങ്കതയുടെ പര്യായമാണ് കുഞ്ഞുങ്ങൾ. അവർക്ക് ലോകത്തിന്റെ കളങ്കം എന്തെന്നറിയില്ല. അതുകൊണ്ടുതന്നെ സഹജീവികളോട് കുഞ്ഞുങ്ങൾക്കുള്ള സ്നേഹം വളരെയധികം സത്യസന്ധമാണ്. അതുപോലെ തന്നെ അവരുടെ രസകരമായ സംസാരങ്ങൾക്കും ആരാധകർ ഏറെയാണ്. സംസാരിക്കാൻ പഠിച്ചുതുടങ്ങുന്ന സമയത്ത് സംഭവിക്കുന്ന തെറ്റുകളും അത് കേൾക്കുമ്പോൾ വരുന്ന ചിരിയും വളരെ രസകരമാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here