Advertisement

യൂട്യൂബിൽ തരംഗമായി രസമാലെ സോങ്: ട്രെൻഡിങ്ങിൽ ഇടം പിടിച്ച് രഞ്ജിത്ത് സജീവിന്റെ നൃത്ത ചുവടുകൾ

April 11, 2025
4 minutes Read

അരുൺ വൈഗയുടെ സംവിധാനത്തിൽ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)-യുടെ വീഡിയോ സോങ് കഴിഞ്ഞ ദിവസമാണ് യുട്യൂബിലൂടെ റിലീസ് ചെയ്തത്. ഏതാനും ദിവസങ്ങൾ കൊണ്ട് മാത്രം ചിത്രത്തിന്റെ വീഡിയോ സോങ് യൂട്യൂബിൽ ട്രൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുകയാണ് ഇപ്പോൾ.

വീഡിയോ സോങ്ങിൽ രഞ്ജിത്ത് സജീവന്റെ അഴിഞ്ഞാട്ടം എന്നാണ് വീഡിയോ സോങ് കണ്ട പ്രേക്ഷകരുടെ അഭിപ്രായം. രസമാലെ വീഡിയോ സോങ്ങിന് ഇപ്പോൾ പതിനൊന്നു ലക്ഷത്തിന് മുകളിലാണ് കാഴ്ചക്കാർ. മൈക്ക്, ഖൽബ്, ഗോളം, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK).

അരുൺ വൈഗ യാണ് UKOK- യുടെ സംവിധായകൻ. ശബരീഷ് വർമ്മയുടെ വരികൾ, രാജേഷ് മുരുഗേശൻ കമ്പോസ് ചെയ്ത്, കപിൽ കപിലാൻ, ഫാസ്സി, രാജേഷ് മുരുഗേശൻ എന്നിവരാണ് രസമാലെ പാടിയിരിക്കുന്നത്. ചിത്രത്തിൽ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ് – പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ് – സജീവ് പി കെ – അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം-സിനോജ് പി അയ്യപ്പൻ, സംഗീതം-രാജേഷ് മുരുകേശൻ, ഗാനരചന – ശബരീഷ് വർമ്മ, സൗണ്ട് മിക്സിങ്ങ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി സുമേഷ് & ജിഷ്ണു, ആക്ഷൻ-ഫിനിക്സ് പ്രഭു, മേക്കപ്പ്: ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം: മെൽവി ജെ,എഡിറ്റർ- അരുൺ വൈഗ, കലാ സംവിധാനം- സുനിൽ കുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, പി ആർ ഓ : എ എസ് ദിനേശ്, വാഴൂർ ജോസ്, അരുൺ പൂക്കാടൻ.അഡ്വെർടൈസിങ്- ബ്രിങ് ഫോർത്ത്.

Story Highlights : United Kingdom of Kerala movie video song

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top