ഇനി മുതലങ്ങോട്ടും “ഞാൻ” ഇല്ല, “ഞങ്ങൾ” തന്നെ: ബിജിബാല്‍

ഭാര്യയുടെ വിയോഗത്തിന് ശേഷം വികാര നിര്‍ഭര പോസ്റ്റുമായി സംഗീത സംവിധായകന്‍ ബിജിബാല്‍. ഭാര്യയുടെ വിയോഗത്തില്‍ തനിക്കൊപ്പം നിന്ന എല്ലാവരോടും നന്ദി പറഞ്ഞാണ് പോസ്റ്റ്. ഞങ്ങളെ അടുത്തറിയുന്നവരും അകലെനിന്നറിയുന്നവരും ഞങ്ങൾക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരും ചുണ്ടിൽ കരുതലിന്റെ ചെറുപുഞ്ചിരിയും കരുതി വച്ചതിന്. ഇനി മുതലങ്ങോട്ടും “ഞാൻ” ഇല്ല, “ഞങ്ങൾ” തന്നെ. എന്നാണ് പോസ്റ്റില്‍ ബിജിബാല്‍ ഫെയ്സ് ബുക്കില്‍ എഴുതിയിരിക്കുന്നത്. ദയവായി നിത്യശാന്തി നേര്‍ന്നുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ വേണ്ടെന്നും ശാന്തി എന്നാല്‍ സമാധാനമാണ്, എന്നാല്‍ അവള്‍ എന്നെന്നേക്കുമായി വിശ്രമിക്കുകയല്ലെന്നും ബിജിബാല്‍ പറയുന്നു.
ഓഗസ്റ്റ് 29നാണ് മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ബിജിബാലിന്റെ ഭാര്യ ശാന്തി ബിജിബാല്‍ മരിക്കുന്നത്. ശാന്തി രാമന്റെ ഏദന്‍ തോട്ടം എന്ന ചിത്രത്തിനായി ശാന്തി ചെയ്ത കോറിയോഗ്രാഫിയുടെ വീഡിയോയും ഒപ്പം ബിജിബാല്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here