Advertisement

പ്രിയങ്കാ ചോപ്ര പിടി ഉഷയാകുന്നു

September 30, 2017
1 minute Read
priyanka chopra

പയ്യോളി എക്സ്പ്രസ് പിടി ഉഷയുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് നായിക പ്രിയങ്കാ ചോപ്രയാണ് പിടി ഉഷയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. ഇത് രണ്ടാം തവണയാണ് പ്രിയങ്കാ ചോപ്ര ഒരു കായിക താരമായി വെള്ളിത്തിരയില്‍ എത്തുന്നത്. ബോക്സിംഗ് താരം മേരികോമിന്റെ ജീവിതം സിനിമയായപ്പോഴും പ്രിയങ്കയായിരുന്നു നായിക.

പിടി ഉഷ എന്ന് തന്നെ പേരിട്ടിരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായികയായ രേവതി വര്‍മ്മയാണ്. നൂറ് കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. എ ആര്‍ റഹ്മാന്റേതാണ് സംഗീതം. പയ്യന്നൂര്‍ സ്വദേശിയായ ഡോ സജീഷ് സര്‍ഗ്ഗമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

priyanka chopra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top