മകളുടെ സഹപാഠിയെ പീഡിപ്പിച്ചു; മുൻമന്ത്രിക്കെതിരെ കേസ്

മുൻ അകാലിദൾ മന്ത്രിയ്‌ക്കെതിരെ പീഡനക്കേസ്. മുൻകൃഷിമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായിരുന്ന സുച്ചാസിങ് ലഗായ്‌ക്കെതിരെയാണ് യുവതി പരാതിയുമായി രംഗത്തുവന്നത്.
എട്ടുവർഷമായി തന്നെ സുച്ചാസിങ് പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പരാതിക്കാരിയായ വനിതാ കോൺസ്റ്റബിൾ പറയുന്നു. 20 മിനിറ്റ് ദൈർഘ്യമുള്ള പീഡനദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും പരാതിക്കൊപ്പം യുവതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സുച്ചാസിങിനെതിരെ കേസെടുത്തിട്ടുണ്ട്.
കോൺസ്റ്റബിളായിരുന്ന ഭർത്താവ് മരിച്ചതിനെ തുടർന്ന് ജോലി തേടി 2009 ലാണ് പരാതിക്കാരി സുഹൃത്തിനൊപ്പം സുച്ചാസിങിനെ കാണാനെത്തുന്നത്. അന്ന് അദ്ദേഹം കൃഷിമന്ത്രിയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ഒറ്റയ്ക്ക് വന്നുകാണാൻ ആവശ്യപ്പെട്ട പ്രകാരം എത്തിയ യുവതിയെ സുച്ചാസിങ് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയാണ് താനെന്നും സുച്ചാസിങിന്റെ മകൾക്കൊപ്പം കോളജിൽ ഒരുമിച്ച് പഠിച്ചതാണെന്നു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
പലതവണ ഒഴിഞ്ഞുമാറാൻ ശ്രമിച്ച തന്നെ ഗുണ്ടകളുമായി നല്ല ബന്ധമുള്ള സുച്ചാസിങ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. അതിനിടെ തന്റെ പേരിലുള്ള ഭൂമി ഭീഷണിപ്പെടുത്തി വിൽക്കുകയും 30 ലക്ഷത്തോളം രൂപ സുച്ചാസിങ് തട്ടിയെടുക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു.
sexual allegation against former minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here