വിമാനത്തിന്റെ എഞ്ചിൻ പൊട്ടിത്തെറിച്ചു; വിമാനം അടിയന്തരമായി താഴെയിറക്കി

എഞ്ചിൻ തകരാറിനെ തുടർന്ന് എയർ ഫ്രാൻസ് എ 380 വിമനം അടിയന്തരമായി നിലത്തിറക്കി. പാരീസിൽനിന്ന് ലോസ് ആഞ്ജൽസിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം അടിയന്തരമായി കാനഡയിൽ ഇറക്കിയത്. ഗുരുതരമായ തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി കാനഡയിൽ ഇറക്കിയത്.
496 യാത്രക്കാരും 24 ജോലിക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നു. കിഴക്കൻ കാനഡയിലെ സൈനിക വിമാനത്താവളമായ ഗൂസ് ബേയിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയർ ഫ്രാൻസ് വക്താക്കൾ അറിയിച്ചു. എന്താണ് വിമാനത്തിന്റെ എഞ്ചിന് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
airplane engine blast
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here