Advertisement

അമ്മയെ കൊലപ്പെടുത്തിയ കേസിൽ ബോക്‌സർ റമീസ് അറസ്റ്റിൽ

October 1, 2017
Google News 1 minute Read
kozhi daughter in law killed mother in law boxer ramees patel killed mother arrested malayali youth found dead at hyderabad 12 year old killed mother

അമ്മയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ പ്രൊഫഷണൽ ബോക്‌സർ റമീസ് പട്ടേൽ അറസ്റ്റിൽ. നിലവിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനാണ് റമീസ്. അമ്മ മാഹെജീൻ ബാനു പട്ടേലിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് റമീസിനെ പോലീസ് വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസമാണ് വെടിയേറ്റ നിലയിൽ മാഹെജീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലോക്‌വെയിനിലെ ഇന്ത്യൻ ടൗൺഷിപ്പായ നിർവാണയിലെ വീട്ടിലാണ് മഹെജീനെതിരെ ആക്രമണമുണ്ടായത്. തലയോട് തകർന്ന നിലയിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

വീടിനുള്ളിൽ അതിക്രമിച്ചു കയറിയവരാണ് അമ്മയെ കൊലപ്പെടുത്തിയത് എന്നായിരുന്നു റമീസ് പറഞ്ഞത്. എന്നാൽ റമീസ് പറഞ്ഞ കാര്യങ്ങളിൽ പോലീസ് വൈരുധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

boxer ramees patel killed mother arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here