Advertisement

സി​നി​മാ ന​ട​ന്‍, പ്ര​ശ​സ്തി, പ​ണം ഇവ രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള കാരണങ്ങളല്ലെന്ന് രജനീകാന്ത്

October 1, 2017
1 minute Read
rajani kanth

സി​നി​മാ ന​ട​ന്‍, പ്ര​ശ​സ്തി, പ​ണം എന്നീ കാരണങ്ങളാൽ രാ​ഷ്ട്രീ​യ​ത്തി​ല്‍ വി​ജ​യി​ക്കാ​നാ​കി​ല്ലെ​ന്നു ത​മി​ഴ് സൂ​പ്പ​ര്‍​സ്റ്റാർ ര​ജ​നീ​കാ​ന്ത്. ചെ​ന്നൈ​യി​ല്‍ ന​ട​ന്‍ ശി​വാ​ജി ഗ​ണേ​ശ​ന്‍റെ സ്മാ​ര​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കവെയാണ് താരം ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാ​ഷ്ട്രീ​യ​ത്തി​ല്‍ വി​ജ​യി​ക്കാ​നു​ള്ള ഗു​ണ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളാ​ണ്,  ന​ട​നി​ല്‍​നി​ന്നു രാ​ഷ്ട്രീ​യ​ക്കാ​ര​നി​ലേ​ക്കു വ​ള​രാ​ന്‍ ഇ​നി​യു​മേ​റെ കാ​ത്തി​രി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നു​ള്ള ര​ഹ​സ്യ​ങ്ങ​ള്‍ തനിക്ക് അ​റി​യി​ല്ല. എ​ന്നാ​ല്‍ ക​മ​ല്‍​ഹാ​സ​ന് അ​ത് അ​റി​യാ​മെ​ന്നു തോ​ന്നു​ന്നു. ര​ണ്ടു മാ​സം മുൻപായിരു​ന്നെ​ങ്കി​ല്‍ അ​ദ്ദേ​ഹം അ​ത് എ​ന്നോ​ടു പ​റ​ഞ്ഞേ​നെ. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​ദ്ദേ​ഹം ഒ​പ്പം കൈ​പി​ടി​ക്കാ​നാ​ണു പ​റ​യു​ന്ന​തെന്നും ര​ജ​നീ​കാ​ന്ത്  പ​റ​ഞ്ഞു.ര​ജ​നീ​കാ​ന്തി​ന്‍റെ​യും ക​മ​ല്‍​ഹാ​സ​ന്‍റെ​യും രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ച്‌ അ​ഭ്യൂ​ഹ​ങ്ങ​ളു​യ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച്‌ ഒ​രേ വേ​ദി​യി​ലെ​ത്തി​യ​ത്.

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ശിവാജി ഗണേശന്റെ പ്രതിമ ഉദ്ഘാടനം ചെയ്തു. നേരത്തെ, ചെന്നൈ കാമരാജര്‍ ശാലയില്‍ സ്ഥാപിച്ചിരുന്ന ശിവാജി ഗണേശന്റെ പ്രതിമ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അവിടെ നിന്ന് നീക്കിയിരുന്നു. ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍, ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ.​പ​ന്നീ​ര്‍​ശെ​ല്‍​വം തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top