Advertisement

കിം ജോങ് നാം വധത്തില്‍ പങ്കില്ലെന്ന് പിടിയിലായ വനിതകള്‍

October 2, 2017
0 minutes Read
Kim Jong-Nam Was Killed by VX Nerve Agent says Malaysian police

ഉത്തരകൊറിയന്‍ ഏകാധിപതി കിംജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരനെ വധിച്ചിട്ടില്ലെന്ന് സംഭവത്തില്‍ പ്രതികളായ വനിതകള്‍. മലേഷ്യന്‍ കോടതിയില്‍ നടന്ന വിചാരണയിലാണ് യുവതികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വച്ച് ഈ യുവതികള്‍ നാമിനെ വിഷം കുത്തിവച്ച് ഇവര്‍ കൊന്നുവെന്നാണ് കേസ്. ഇത് ശരിവയ്ക്കുന്ന തരത്തില്‍ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. എന്നാൽ കുറ്റക്കാരല്ലെന്നു പിടിയിലായ ഇന്തൊനീഷ്യൻ സ്വദേശി സിതി ആയിഷ , വിയറ്റ്നാം സ്വദേശി ഡോൺ തൈ ഹുവോങ് എന്നിവര്‍ വാദിച്ചു. എന്നാല്‍ കൊലപാതകത്തിനു പിന്നിൽ ഉത്തരകൊറിയൻ ഭരണകൂടമാണെന്നു മലേഷ്യ കണ്ടെത്തിയതായി ദക്ഷിണ കൊറിയ അവകാശപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top