റഷ്യയ്ക്ക് ചാവേര്‍ ബോംബുകള്‍ ഉള്‍പ്പെടെ വാരിക്കോരി സൈനിക സഹായമേകാന്‍ കിം ജോങ് ഉന്‍; ദക്ഷിണ കൊറിയയ്ക്ക് ഭീഷണിയേറുന്നു

യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയ്ക്ക് സഹായമേകാന്‍ കൂടതല്‍ ആയുധങ്ങളും ബോംബുകളും നല്‍കാന്‍ ഉത്തര കൊറിയ. ചാവേര്‍ ബോംബുകള്‍ ഉള്‍പ്പെടെ കൊറിയ റഷ്യക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യയിലേക്ക് അയയ്ക്കാന്‍ കൂടുതല്‍ ചാവേര്‍ ഡ്രോണുകള്‍ കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. ഇത്തരം ഡ്രോണുകള്‍ റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. (South Korea Detects Signs Of North Korea Preparing More Troops, Drones For Russia)
ഇതിനകം 240 എംഎം മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചറുകളും 170 എംഎം സെല്‍ഫ് പ്രൊപ്പല്‍ഡ് ഹോവിറ്റ്സറുകളും ഉത്തര കൊറിയ റഷ്യയ്ക്ക് നല്‍കിയിരുന്നു. കൂടുതല്‍ വ്യോമായുധങ്ങള്‍ നിര്‍മിക്കാനും കൂടുതല്‍ പേര്‍ക്ക് സൈനിക പരിശീലനം നല്‍കാനും കിം ജോങ് ഉന്‍ നിര്‍ദേശിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ റഷ്യയില്‍ ഏകദേശം 12,000 ഉത്തരകൊറിയന്‍ സൈനികരുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധത്തില്‍ ഇവരില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ദക്ഷിണ കൊറിയയുടെ ചാര ഏജന്‍സി കഴിഞ്ഞയാഴ്ച നടത്തിയ അവലോകനത്തില്‍ വ്യക്തമായിട്ടുണ്ട്.
ഒരു കൂട്ടം ഉത്തരകൊറിയന്‍ സൈനികര്‍ വൈദ്യുതീകരിച്ച കമ്പിവേലി ഒരു ആടിനെ ഉപയോഗിച്ച് ക്രൂരമായി പരീക്ഷിക്കുന്നതിന്റെ ചിത്രങ്ങളും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ പക്കല്‍ ലഭിച്ചിട്ടുണ്ട്. ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള സൈനിക ബന്ധവും സഹകരണവും വര്‍ധിക്കുന്നതും ഉന്‍ കൂടുതല്‍ സൈനിക പരീക്ഷണങ്ങള്‍ നടത്തുന്നതും ദക്ഷിണ കൊറിയയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
Story Highlights : South Korea Detects Signs Of North Korea Preparing More Troops, Drones For Russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here