മിഥുനം സിനിമ തീയറ്ററില്‍ ഓടാതിരുന്നതിന് കാരണം ഉര്‍വശിയുടെ ആ വെളിപ്പെടുത്തല്‍

ഇന്നും ടിവിയില്‍ മിഥുനം സിനിമ കാണിക്കുമ്പോള്‍ നമ്മളെല്ലാം അതീവ താത്പര്യത്തോടെ ആ ചിത്രം കാണാറുണ്ട്. എന്നാല്‍ മിഥുനം സിനിമ തീയറ്ററില്‍ ഓടാതിരുന്നതിന് ഒരു കാരണമുണ്ടായിരുന്നു. ഉര്‍വശി ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലാണ് സിനിമയ്ക്ക് തിരിച്ചടിയായത്. അന്ന് അത് വാര്‍ത്തയായെങ്കിലും അണിയറ പ്രവര്‍ത്തര്‍ വിവാദമാക്കിയില്ല
സിനിമ ഇറങ്ങുന്നതിന് മുമ്പായി ഉര്‍വശി നല്‍കിയ ഒരു അഭിമുഖത്തില്‍ അതിലെ കഥാപാത്രം സുലോചനയെ ഇഷ്ടമായില്ലെന്ന തരത്തില്‍ സംസാരിച്ചതാണ് വിനയായത്. ആ കഥാപാത്രത്തോട് തനിക്ക് ഒട്ടും മമത തോന്നുന്നില്ലെന്നാണ് ഉര്‍വശി വ്യക്തമാക്കിയത്. തനിക്ക് ഒട്ടും യോജിക്കാത്ത വേഷമായിരുന്നു അത്. ഭര്‍ത്താവിനെ അളവില്‍ കവിഞ്ഞ് സ്നേഹിക്കുന്ന ഭാര്യയാണത്. അവള്‍ പ്രതീക്ഷിക്കുന്ന അത്രയ്ക്ക് ഇല്ലെങ്കിലും തിരികെ ഒരു പൊടി സ്നേഹമെങ്കിലും കൊടുക്കാം. അതൊന്നും നടന്നില്ലെന്ന് മാത്രമല്ല സ്നേഹം കാണിക്കുന്നത് കുറ്റമാണെന്ന് കൂടിയാണ് സിനിമയില്‍ പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് ദേഷ്യം തോന്നിയാലും എന്റെ അഭിപ്രായം താന്‍ തുറന്ന് പറയുമെന്നും അന്ന് ഉര്‍വശി വ്യക്തമാക്കി.
urvasi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here