Advertisement

വിക്രമിന്റെ മകനും സിനിമയിലേക്ക്

October 2, 2017
Google News 1 minute Read
vikram son debut film

താര പുത്രന്മാർ സിനിമയിലേക്ക് ചുവടുവെക്കുന്നതാണ് ഇപ്പോൾ സിനിമാ ലോകത്ത് നിറഞ്ഞ് നിൽക്കുന്ന വാർത്ത. ദുൽഖർ, കാളിദാസ് ജയറാം, പ്രണവ് മോഹൻലാൽ എന്നിവരുടെ, വിക്രം പ്രഭു, ഗൗതം കാർത്തിക്, എന്നിവരുടെ നിരയിലേക്ക് ഇതാ ഒരു പുതുമുഖം കൂടി…ധ്രുവ്.

കോളിവുഡ് സൂപ്പർസ്റ്റാർ വിക്രമിന്റെ മകനാണ് ധ്രുവ്. തെലുങ്കിൽ സൂപ്പർ ഹിറ്റായ അർജുൻ റെഡിയുടെ തമിഴ് റീമേക്കിൽ നായകനായാണ് ധ്രുവിന്റെ അരങ്ങേറ്റം.

വിക്രം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നേരത്തെ ശങ്കറും ഭാരതിരാജയും ധ്രുവിനെ നായകനാക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആരാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇ ഫോർ എന്റർടെയിൻമെന്റസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

vikram son debut film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here