ഏഴാം ക്ലാസ് വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ

മുതുകുളത്ത് പന്ത്രണ്ടുവയസ്സുകാരിയെ ദുരൂഹസാഹചര്യത്തിൽ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മുതുകുളം തെക്ക് കാപ്പിൽച്ചിറയിൽ ഷാജ്കുമാറിന്റെയും ദീപ്തിയുടെയും മകൾ ആർഷയെ ആണ് മരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്ച രാവിലെ പത്തരക്ക് വീട്ടിലെ മുറിക്കുള്ളിലാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്.
ജനാലയ്ക്ക് അഭിമുഖമായി ഷാളിലാണ് തൂങ്ങി നിന്നിരുന്നത്. മുറിയിലുണ്ടായിരുന്ന തടികട്ടിലിൽ മുട്ടുകുത്തിയ നിലയിലായിരുന്നു മൃതദേഹം. മരണത്തിൽ ദുരൂഹതയുള്ളതിനാൽ കായംകുളം സി.ഐ. കെ.സദൻ, കനകക്കുന്ന് എസ്.ഐ. ജി.സുരേഷ്കുമാർ എന്നിവർ സ്ഥലത്തെത്തി മുറിയും പരിസരവും വിശദമായി പരിശോധിച്ചു. മൃതദേഹം പരിശോധനക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മൃതദേഹപരിശോധനയ്ക്ക് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
മുതുകുളം കുമാരനാശാൻ സ്മാരക യു.പി.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മാതാപിതാക്കളും മൂത്ത സഹോദരി ആദിത്യയും രാമപുരത്ത് വാടകവീട്ടിലാണ് താമസം. മുത്തച്ഛൻ വിജയനും (പൊടിയൻ) മുത്തശ്ശി ജഗദമ്മയോടുമൊപ്പം മുതുകുളത്താണ് ആർഷ താമസിച്ചുവന്നിരുന്നത്.
12 year old found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here