ദിലീപ് പുറത്തേക്ക്; റോഡ് ഷോ നടത്താനൊരുങ്ങി ആരാധകർ

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുകയായിരുന്ന നടൻ ദിലീപിന് ജാമ്യം ലഭിച്ചതോടെ റോഡ് ഷോ നടത്താനൊരുങ്ങി ആരാധകർ. ദിലീപിന് ജാമ്യം ലഭിച്ചുവെന്ന വാർത്ത പുറത്തുവന്നതോടെ ജയിലിന് മുന്നിൽ ആരാധകർ തടിച്ചു കൂടുകയാണ്.പുറത്തിറങ്ങുന്ന ദിലീപിനെ ആലുവ സബ്ജയിലിൽ നിന്ന് നേരിട്ട് ആരാധകരുടെ അകമ്പടിയോടെ ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ റോഡ്‌ഷോ നടത്താനാണ് ഒരുക്കം നടക്കുന്നത്. നിലവിൽ ദിലീപിന്റെ ആലുവയിലെ വീട്ടിലും സബ്ജയിലിന് മുന്നിലും തടിച്ചുകൂടിയ ആരാധകർ ലഡ്ഡുവിതരണം നടത്തുകയാണ്.
85 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങുന്ന ദിലീപിനെ കാണാൻ ആരാധകർ ജയിലിന് മുന്നിൽ തടിച്ചുകൂടുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നതിനാൽ കരുതലിലാണ് പോലീസ്. അതേസമയം കടുത്ത ഉപാധികളോടെ ലഭിച്ച ജാമ്യത്തിലെ വ്യവസ്ഥകൾ ഇത്തരം നടപടികളെ തടയുമോ എന്ന സംശയവും ഫാൻസ് അസോസിയേഷനെ കുഴയ്ക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here