പാലാരിവട്ടം-മഹാരാജാസ് ; മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു

കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ രണ്ടാം റീച്ചിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാവിലെ 10.30 ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. പാലാരിവട്ടം മുതൽ മഹാരാജാസ് വരെയാണ് രണ്ടാം റീച്ച്.
രണ്ടാം റീച്ചിൽ, ജലഹർലാൽ നെഹ്രു സ്റ്റേഡിയം, കലൂർ, ലിസി, എംജി റോഡ്, മഹാരാജാസ് എന്നീ അഞ്ച് സ്റ്റേഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കൊച്ചി ജവഹർലാൽ നെഹ്രു സ്‌റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന അണ്ടർ 17 ഫിഫ ലോക കപ്പിന് മുന്നോടിയായി നഗരമധ്യത്തിലേക്ക് മെട്രോ ഇറക്കുമെന്ന വാഗ്ദാനം കൂടിയാണ് മെട്രോ അധികൃതർ പാലിച്ചിരിക്കുന്നത്.
ആലുവ മുതൽ മഹാരാജാസ് വരെ യാത്ര ചെയ്യാൻ 50 രൂപയാണ് നിരക്ക്. സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ട് മെട്രോ വൺ കാർഡും കൊച്ചി മെട്രോ അവതരിപ്പിച്ചിട്ടുണ്ട്. മെട്രോ നഗരമധ്യത്തിൽ എത്തുന്നതോടെ കൂടുതൽ യാത്രക്കാരും, വരുമാനവും മെട്രോ അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്.
kochi metro palarivattom to maharajas inaguration done by pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here