ചെടിക്ക് തളിച്ച കീടനാശിനി ശ്വസിച്ച് മരിച്ചത് 18 കർഷകർ; 467 പേർ ആശുപത്രിയിൽ

മഹാരാഷ്ട്രയിലെ യവാത്മൽ ജില്ലയിൽ ചെടിക്ക് തളിച്ച കീടനാശിനി ശ്വസിച്ച് 18 കർഷകർ മരിച്ചു. യവാത്മൽ ജില്ലയിൽ ഏതാനും ആഴ്ചകൾകൾക്കുള്ളിലാണ് പരുത്തിച്ചെടികൾക്കടിക്കുന്ന കീടനാശിനി ശ്വസിച്ച് ഇത്രയും മരണം സംഭവിച്ചത്.
ജില്ലയിലെ പ്രധാന കാർഷിക വിളയായ പരുത്തിയെ കീടങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ‘പ്രൊഫെക്‌സ് സൂപ്പർ’ എന്ന കീടനാശിനിയാണ് കർഷകരുടെ കർഷകരുടെ മരണത്തിന് ഇടയാക്കിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കീടനാശിനി ചെടിക്ക് തളിച്ച കർഷകരിൽ 18 പേർ മരിക്കുകയും 467 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുമാണ്. യഥാർഥ മരണ സംഖ്യ ഇതിലും കൂടുതലായിരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ചില കർഷകർക്ക് വിഷബാധയേറ്റ് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്.
വിഷവസ്തു ശ്വസിച്ച് മരണപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചിട്ടുണ്ട്.
18 farmers dead inhaling pesticide in maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here