ഹണിപ്രീതിനെ ചോദ്യം ചെയ്തത് പുലർച്ചെ മൂന്ന് മണിവരെ

ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിന്റെ വളർത്തുമകൾ ഹണി പ്രീതിനെ പോലീസ് ഇന്ന് പുലർച്ചെ നാല് മണിവരെ ചോദ്യം ചെയ്തു. പഞ്ച്കുള സ്റ്റേഷനിൽ ആയിരുന്നു ചോദ്യം ചെയ്യൽ. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹണി പ്രീതിനെ രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് സൂചനയുണ്ട്.പോലീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതെ ഹണിപ്രീത് ഒഴിഞ്ഞ് മാറി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഹണിപ്രീതിനെ ചണ്ഡിഗഢ് ഹൈവേയ്ക്ക് സമീപത്ത് നിന്നും പോലീസ് പിടികൂടിയത്. പോലീസ് കമ്മീഷണര്‍ എഎസ് ചൗള, രണ്ട് വനിതാ എസ്.ഐമാര്‍, പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫീസര്‍ മുകേഷ് മല്‍ഹോത്ര എന്നിവരടങ്ങുന്ന സംഘമാണ് ഹണിപ്രീതിനെ ചോദ്യം ചെയ്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here