Advertisement

കാണ്ട്‌ല തുറമുഖമല്ല ഇനി മുതൽ ദീൻദയാൽ തുറമുഖം

October 4, 2017
1 minute Read
kandla port changes name to deen dayal

ഗുജറാത്തിലെ കണ്ട്‌ല തുറമുഖം ഇനിമുതൽ ദീൻദയാൽ തുറമുഖം എന്ന പേരിൽ അറിയപ്പെടും. പേര് മാറ്റുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഗുജറാത്തിലെ കച്ച് ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന കാണ്ട്‌ല തുറമുഖം രാജ്യത്തെ പ്രധാനപ്പെട്ട 12 തുറമുഖങ്ങളിൽ ഒന്നാണ്.

ഈ വർഷം മേയിൽ കാണ്ട്‌ല തുറമുഖത്തു നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ സ്മരണാർഥം തുറമുഖത്തിനു ദീൻദയാൽ തുറമുഖം എന്ന പേരിടണമെന്ന് നിർദ്ദേശിച്ചത്. പിന്നീട് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം തുറമുഖത്തിന്റെ പേരുമാറ്റി ഉത്തരവിറക്കുകയും ചെയ്തു.

kandla port changes name to deen dayal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top