Advertisement

രോഹിങ്ക്യകളെ അധിക്ഷേപിച്ചു; മിസ് മ്യാൻമാറിന്റെ സൗന്ദര്യപ്പട്ടം തിരിച്ചെടുത്തു

October 4, 2017
Google News 0 minutes Read
myanmar-runaway-beauty-queen

രോഹിങ്ക്യകളെ അധിക്ഷേപിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്ത മിസ് മ്യാന്മാറിന്റെ സൗന്ദര്യപ്പട്ടം തിരിച്ചെടുത്തു. വർഗ്ഗീയ കലാപത്തിന് പ്രേരണല നൽകുന്നതാണ് വീഡിയോ എന്നാരോപിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഷ്വി ഐൻ സിയുടെ സൗന്ദര്യപ്പട്ടമാണ് തിരിച്ചെടുത്തത്.

എന്നാൽ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് സൗന്ദര്യപ്പട്ടം തിരിച്ചെടുത്തതെന്ന വാർത്ത മിസ് ഗ്രാൻഡ് മ്യാൻമാർ ഷ്വി ഐൻ സി നിഷേധിച്ചു.

അടിച്ചമർത്തപ്പെടുകയാണെന്ന കള്ളം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ലോകത്തെ വിശ്വിസിപ്പിക്കാൻ ശ്രമിക്കുകയാണ് റോഹിങ്ക്യൻ തീവ്രവാദികളെന്ന കുറിപ്പോടെ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതാണ് ഈ സുന്ദരിയ്ക്ക് വിനയായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here