പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചേക്കും

popular front

ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നെന്ന കാരണംപറഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.  നിയമവിരുദ്ധപ്രവര്‍ത്തനം തടയാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ സംഘടനയെ നിയമവിരുദ്ധ സംഘടനകളുടെ പട്ടികയില്‍പ്പെടുത്തണമോ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമോ എന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ആലോചന പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച്

ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജന്‍സിയും, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും സംയുക്ത ചർച്ച കഴിഞ്ഞ ആഴ്ച നടത്തി. നിരോധനവിജ്ഞാപനം ഇറക്കുന്ന കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top