താൻ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് ഭീകരവാദിയല്ലെന്ന് കെജ്രിവാൾ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലഫ്. ഗവർണർ അനിൽ ബൈജലും തമ്മിലുള്ള വാക്‌പോര് തുടരുന്നു. താൻ ജനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും ഭീകരവാദിയല്ലെന്നും കെജ്രിവാൾ നിയമസഭയിൽ പറഞ്ഞു.
ഗസ്റ്റ് അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട ബില്ലിനെ എതിർത്ത സാഹചര്യത്തിലാണ് കെജ്രിവാൾ പ്രതികരിച്ചത്. ഗവർണർക്കും ബിജെപിയ്ക്കുമെതിരെ കെജ്രിവാൾ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കരാർ അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള ബില്ല ചർച്ചയ്‌ക്കെത്തിയപ്പോഴാണ് കെജ്രിവാൾ പ്രതികരിച്ചത്. ബിൽ പിന്നീട് ശബ്ദവോട്ടോടെ പാസാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here