യുഡിഎഫ് ഹർത്താൽ 16ലേക്ക് മാറ്റി

യുഡിഎഫ് ഈ മാസം 13ന് സംസ്ഥാനത്ത് നടത്താനിരുന്ന ഹര്‍ത്താല്‍ 16ലേക്ക് മാറ്റി. അണ്ടര്‍-17 ലോകകപ്പ് മല്‍സരങ്ങള്‍ കൊച്ചിയില്‍ നടക്കുന്നതിനാല്‍, ഹര്‍ത്താലില്‍നിന്ന് യുഡിഎഫ് പിന്തിരിയണമെന്ന് കായികമന്ത്രി എ സി മൊയ്തീന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിച്ച് ഹര്‍ത്താല്‍ 12ലേക്ക് മാറ്റിയെങ്കിലും, 13ന് നടക്കുന്ന മത്സരങ്ങൾ കാണാൻ വിദേശികളെത്തുമെന്നും അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നുമുള്ള മന്ത്രിയുടെ ആവശ്യം പരിഗണിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഹർത്താൽ 16ലേക്ക് മാറ്റിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here