Advertisement

കേരള സർവകലാശാല അധികാര തർക്കം; രജിസ്ട്രാറുടെ സീൽ പതിപ്പിക്കാനാകാതെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

3 hours ago
2 minutes Read

കേരള സർവകലാശാല അധികാര തർക്കത്തിൽ വീണ്ടും പ്രതിസന്ധിയിലായി വിദ്യാർത്ഥികൾ. രജിസ്ട്രാറുടെ സീൽ പതിപ്പിക്കാനാവാത്തത് കാരണം നൂറു കണക്കിന് വിദ്യാർത്ഥികൾ വലയുകയാണ്. കേന്ദ്രസർക്കാരിന്റെയും യുജിസിയുടെയും ഫെല്ലോഷിപ്പുകൾക്കുള്ള വാർഷിക ഗ്രാന്റ് തുടർന്ന് ലഭിക്കുന്നതിന് സർവകലാശാലയുടെ വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. സർവകലാശാലയുടെ സീൽ പതിക്കാത്ത സർട്ടിഫിക്കറ്റ്, ഗ്രാന്റ് അനുവദിക്കുന്ന സ്ഥാപനങ്ങൾ സ്വീകരിക്കില്ല.

സിൻഡിക്കേറ്റ് നിയമിച്ച ഡോ. കെ എസ് അനിൽ കുമാറും വൈസ് ചാൻസലർ നിയമിച്ച ഡോ. മിനി കാപ്പനും രജിസ്ട്രാർ സ്ഥാനത്ത് തുടരുന്നതാണ് പ്രതിസന്ധിക്ക് കാരണം. വിനിയോഗ സർട്ടിഫിക്കറ്റ് കൃത്യമായി ഹാജരാക്കിയില്ലെങ്കിൽ വരുന്ന വർഷത്തെ ഫെലോഷിപ്പുകൾ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടും. ഉന്നത പഠനത്തിനുള്ള മാർക്ക്‌ ട്രാൻസ്ക്രിപ്റ്റിലും സീൽ പതിക്കാനാവാത്തത് മൂലം വിദേശ പഠനം മുടങ്ങിയതായും വിദ്യാർത്ഥികളുടെ പരാതിയുണ്ട്.

Story Highlights : Students in crisis again in Kerala University power dispute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top