108 ആംബുലൻസ് സർവീസ് ഉപേക്ഷിക്കാൻ നീക്കം

സാമ്പത്തിക ബാധ്യത എന്ന പേരിൽ സംസ്ഥാനത്തെ 108 ആംബുലൻസ് സർവ്വീസ് ഉപേക്ഷിക്കാൻ നീക്കം.
ഇതിനിടെ അഞ്ചുവർഷത്തിലേറെ സർവീസ് നടത്തിയ വാഹനങ്ങൾ നിരത്തിൽ നിന്ന് പിൻവലിക്കണമെന്നും പുതിയവ വാങ്ങണമെന്നും മെഡിക്കൽ സർവീസസ് കോർപറേഷനും ധനകാര്യ പരിശോധനാ വിഭാഗവും റിപ്പോർട്ട് നൽകിയെങ്കിലും നടപടിയില്ല. സമഗ്ര ട്രോമാകെയർ പദ്ധതിയുടെ ഭാഗമായി പുതിയ ആംബുലൻസുകൾ വാങ്ങുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
ഇപ്പോൾ നിരത്തിലുള്ള 43 ആംബുലൻസുകളിൽ 11 എണ്ണം ഓടാനാകാത്ത സ്ഥിതിയിലാണ്. മറ്റുള്ളവയുടെ ഓട്ടം എപ്പോൾ വേണമെങ്കിലും നിലക്കാം.
287 ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾക്കും 283 പേഷ്യൻറ് ട്രാൻസ്‌പോർട്ട് ആംബുലൻസുകളുമാണ് വാങ്ങാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ തീരുമാനിച്ചിരുന്നത്. ഇതിനായി 50 കോടി രൂപ കേന്ദ്രം അനുവദിക്കുകയും ചെയ്തു. സംസ്ഥാന വിഹിതം കൂടി നൽകിയാലേ ആംബുലൻസുകൾ വാങ്ങാനാകൂ. എന്നാൽ ഇതിനായി പണം മുടക്കാനില്ലെന്ന് ധനവകുപ്പ് നിലപാട് കടുപ്പിച്ചതോടെ പദ്ധതി താൽകാലികമായി ഉപേക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്. പകരം 128 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സമഗ്ര ട്രോമ കെയർ പദ്ധതി പ്രകാരം അഡ്വാൻസ്ഡ് ലൈഫ് സേവിങ് ആംബുലൻസുകൾ വാങ്ങുന്നുണ്ടെന്നാണ് വിശദീകരണം.
108 ambulance service stops
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here