Advertisement

സർക്കാർ മെഡിക്കൽ കോളജിൽ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 8 നവജാതശിശുക്കൾ

October 6, 2017
Google News 1 minute Read
child death 8 newborns died within 24hrs govt medical college

24 മണിക്കൂറിനുള്ളിൽ അസമിൽ മരിച്ചത് എട്ട് നവജാതശിശുക്കൾ. ബാർപെട്ടയിലെ ഫഖ്‌റുദ്ദിൻ അലി അഹമ്മദ് മെഡിക്കൽ കോളജ് ആശുപത്രിയിലാണു സംഭവം.

ബുധനാഴ്ച വൈകിട്ട് അഞ്ച് കുട്ടികളും വ്യാഴാഴ്ച മൂന്ന് കുട്ടികളുമാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുണ്ടായിരുന്ന കുട്ടികളാണ് മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടികൾക്ക് തൂക്കം കുറഞ്ഞതുൾപ്പടെയുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ കുട്ടികളാണ് മരിച്ചത്. ഇതാരുടേയും പിഴവുകൊണ്ടല്ലെന്ന് ആശുപത്രി സൂപ്രണ്ട് പ്രഫ. ഡോ. ദിലീപ് കുമാർ ദത്ത പറഞ്ഞു.

അമ്മയുടെ പ്രായവും കുട്ടിയുടെ ഭാരവും അടക്കം നിരവധി കാരണങ്ങൾകൊണ്ട് കുട്ടികൾ മരിക്കുന്നതിന് കാരണമാകാമെന്ന് ആരോഗ്യമന്ത്രി ഹിമാൻത ബിശ്വശർമ്മ പ്രതികരിച്ചു.

 

8 newborns died within 24hrs govt medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here