കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് പഠന സഹായം, തൊഴിൽ ഉൾപ്പെടെ വൻ പായ്ക്കേജ്

കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് പഠന സഹായം, ധനസഹായം, തൊഴിൽ എന്നിവ ഉൾപ്പെട്ട വൻ പായ്ക്കേജുമായി പോലീസ് മേധാവി. സർക്കാരിന് നൽകിയ മാവോയിസ്റ്റ് കീഴടങ്ങൽ നയത്തിലാണ് പിടികിട്ടാപ്പുള്ളികൾക്കായി പ്രത്യേക പാക്കേജ് ശുപാർശ ചെയ്യുനത്.
മാവോയിസ്റ്റുകളുടെ പ്രവർത്തനം, ആയുധപരിശീലനം, ബന്ധമുള്ള സംഘങ്ങൾ എന്നിവയെ കുറിച്ച് പൊലീസിനോട് തുറന്നു പറയുന്നവർക്കായിരിക്കും കീഴടങ്ങലിന് അവസരമുണ്ടാവുക. വിവിധ സംസ്ഥാനങ്ങൾ തലയ്ക്ക് വിലയിട്ടിരിക്കുന്ന മാവോയിസ്റ്റുകൾക്കും കീഴടങ്ങാൻ പ്രത്യക പാക്കേജാണ് നയത്തിൽ മുന്നോട്ടുവയ്ക്കുന്നത്. കീഴടങ്ങുന്നവർക്ക് നയത്തിന്റെ ഭാഗമായി നൽകുന്ന പണത്തിന് പുറമേ ഇവരുടെ തലയ്ക്ക് സർക്കാർ ഇട്ടിരിക്കുന്ന വിലയും നൽകും. ആയുധങ്ങൾ ഹാജരാക്കിയാൽ അതിനും പ്രത്യേകം പണം നൽകും. പക്ഷെ കേസിൽപ്പെട്ടവരാണെങ്കിൽ നിയമനടപടി തുടരും. അതീവ ഗൗരവമല്ലാത്ത കേസുകളാണെങ്കിൽ സർക്കാ!ർ നിയമസഹായം നൽകണമെന്നും ഡിജിപിയുടെ കരട് നയത്തിൽ പറയുന്നു.
അതേസമയം മാവോയിസ്റ്റുകളായ ദമ്പതികളാണ് കീഴടങ്ങുന്നതെങ്കിൽ രണ്ട് പേർക്കും രണ്ട് ധനസഹായം ഉണ്ടാകില്ല, മറിച്ച് ഇരുവരെയും ഒന്നായി മാത്രമേ പരിഗണിക്കുകയുള്ളു.
exciting package for maoists willing to surrencder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here