Advertisement

ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ

March 29, 2025
2 minutes Read
maoist

ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടലിൽ 4 ജവാൻമാർക്ക് പരുക്കേറ്റു. ഛത്തീസ്ഗഡ് സുക്മ-ദന്തേവാഡ അതിർത്തിയിലെ കെർലാപാൽ മേഖലയിലാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യം സുരക്ഷാസേന തിരിച്ചറിഞ്ഞത്. ഇന്ന് രാവിലെ 8 മണിയോടെ നടത്തിയ തിരച്ചിലിനിടെയാണ് മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടൽ. ഇവരിൽ നിന്ന് ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ റിസർവ് ഗാർഡും സിആർപിഎഫും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് മാവോയിസ്റ്റുകളെ വധിച്ചത്.

Read Also: കോച്ചിങ് സെന്ററിൽ മാർക്ക് കുറഞ്ഞു, നീറ്റ് പരീക്ഷാപ്പേടി: ചെന്നൈയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു

ഏറ്റുമുട്ടലിൽ പരുക്കേറ്റ 4 ജവാന്മാർ ചികിത്സയിൽ കഴിയുകയാണ്. മേഖലയിൽ ഇപ്പോഴും സുരക്ഷാസേനയുടെ നടപടി പുരോഗമിക്കുകയാണ്. സുരക്ഷാസേനകളുമായി ഉന്നതതല യോഗം ചേരാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തമാസം നാലിന് ഛത്തീസ്ഗഡ് സന്ദർശിക്കും.സുക്മ ജില്ലയിൽ തുടർച്ചയായി മാവോയിസ്റ്റ് ആക്രമണങ്ങൾ നടക്കുന്ന മേഖലയാണ്. ഛത്തീസ്ഗഡിൽ ഈ വർഷം ഇതുവരെ 132 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്.

Story Highlights : Encounter breaks out between security forces and Maoists in Chhattisgarh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top