നസ്രിയ തിരിച്ച് സിനിമയിലേക്ക്

അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിലൂടെ നസ്രിയ നസീം സിനിമയിലേക്ക് തിരിച്ച് വരുന്നു. എം രജ്ഞിത്ത് നിര്‍മ്മിക്കുന്ന ചിത്രമാണിത്. സിനിമയുടെ സംവിധാനവും തിരക്കഥയും അഞ്ജലി മേനോന്റേതാണ്. ഒക്ടോബര്‍ 18ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഊട്ടിയിലാണ് ഷൂട്ടിംഗ്. പൃഥ്വിരാജ്, പാര്‍വതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. 2014 ല്‍ പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡേയ്സിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. 2014 ആഗസ്റ്റ് മാസത്തിലായിരുന്നു നസ്രിയയും ഫഹദുമായുള്ള വിവാഹം. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു നസ്രിയ.
nazriya
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here