ജിഎസ്ടി ഇളവുകൾ പ്രഖ്യാപിച്ചു; 27 ഉത്പനങ്ങളുടെ നികുതി കുറച്ചു

പുതിയ ജിഎസ്ടി ഇളവുകൾ പ്രഖ്യാപിച്ചു. ഇതോടെ 27 ഉത്പന്നങ്ങളുടെ നികുതിയിലാണ് കുറവ് വരാൻ പോകുന്നത്. കയർ, ഗ്യാസ് സ്റ്റൗ, ഗൃ!ഹോപകരണ സാധനങ്ങൾ എന്നിവയുടെ നികുതി വില കുറയും. രണ്ട് ലക്ഷം വരെ സ്വർണ്ണം വാങ്ങുന്നതിന് പാൻകാർഡ് നൽകേണ്ട.
പാക്കറ്റ് മാങ്ങാപ്പഴം, പാക്കറ്റ് ചപ്പാത്തി, കുട്ടികൾക്കുള്ള പാക്കറ്റ് ഭക്ഷണം, ബ്രാന്റ് അല്ലാത്ത പലഹാരങ്ങൾ, ബ്രാൻറ് അല്ലാത്ത ആയുർവേദ മരുന്നുകൾ, പ്‌ളാസ്റ്റിക്‌പേപ്പർ വേസ്റ്റ്, കൈകൊണ്ടുനെയ്യുന്ന കയറുൽപ്പനങ്ങൾ, ഇമിറ്റേഷൻ ആഭരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ നികുതി 5 ശതമാനമാക്കി കുറച്ചു. നിർമ്മാണത്തിന് ഉപയോഗിക്കുന്ന മാർബിളല്ലാത്ത കല്ലുകൾ, ഡീസൽ എൻജിൻ സാമഗ്രികൾ, മോട്ടോർ പമ്പ് സാമഗ്രികൾ, ക്‌ളിപ്പ്, പിൻ ഉൾപ്പടെയുള്ള സ്റ്റേഷനുകൾ എന്നിവയുടെ നികുതി 28ൽ നിന്ന് 18 ശതമാനമാക്കി.
സാമ്പത്തിക മാന്ദ്യത്തിന് കാരണം ജി.എസ്.ടിയാണെന്ന വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ജി.എസ്.ടിയിൽ വലിയ ഇളവുകൾ ദില്ലിയിൽ നടന്ന കൗൺസിൽ യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പ്രഖ്യാപിച്ചത്. ചെറുകിട മേഖലയിൽ 75 ലക്ഷം വരെയുള്ള കോമ്പൗണ്ടിംഗ് പദ്ധതിയുടെ പരിധി ഒരു കോടി രൂപവരെയാക്കി. ഒന്നര കോടി രൂപവരെ വിറ്റുവരവുള്ള വ്യാപാരവ്യവസായങ്ങൾ മൂന്നുമാസത്തിലൊരിക്കൽ റിട്ടേൺ നൽകിയാൽ മതി.
GST
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here