ധോണി മികച്ച ക്രിക്കറ്ററായതിന് പിന്നിൽ ഗാംഗുലിയെന്ന് സെവാഗ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മികച്ച ക്യാപ്റ്റനായും നല്ല കളിക്കാരനായും മഹേന്ദ്ര സിംഗ് ധോണി മാറിയതിന് പിന്നിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെന്ന് വിരേന്ദ്ര സേവാഗ്. ബാറ്റിംഗ് ഓർഡറിൽ ധോണിക്ക് സ്ഥാനക്കയറ്റം നൽകിയത് അന്ന് ഗാംഗുലിയായിരുന്നു. അത്തരമൊരു തീരുമാനം ഗാംഗുലി എടുത്തിരുന്നില്ലെങ്കിൽ ധോണി എന്ന മികച്ച ബാറ്റ്‌സ്മാൻ ഉണ്ടാകില്ലായിരുന്നുവെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സേവാഗ് പറഞ്ഞു.
ബാറ്റിംഗ് ഓർഡറിൽ പരീക്ഷണങ്ങൾ നടത്തുന്ന സമയമായിരുന്നു അത്. ടീമിന് മികച്ച തുടക്കം ലഭിച്ചാൽ ഗാംഗുലി മൂന്നാമനായിത്തന്നെ ഇറങ്ങട്ടെയെന്നും അല്ലാത്തപക്ഷം ഇർഫാൻ പത്താനെയോ ധോണിയേയോ പോലെ ഉള്ള കളിക്കാരെ ഇറക്കാമെന്നുമായിരുന്നു തീരുമാനം. ഗാംഗുലിയുടെ ഈ ഉറച്ച തീരുമാനമാണ് ധോണിയുടെ ക്രിക്കറ്റ് ജീവനത്തെ മാറ്റി മറിച്ചതെന്നും സെവാഗ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here