ജയരാജനെതിരെ കൊലവിളി മുദ്രാവാക്യം; വി മുരളീധരനെതിരെ കേസ്

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്കിടെ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ മുദ്രവാക്യം വിളിച്ച സംഭവത്തിൽ കേസെടുത്തു. പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരനെതിരെയും മറ്റ് പ്രവർത്തകർക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.
‘ഒറ്റക്കൈയാ ജയരാജാ മറ്റേ കൈയും കാണില്ല’ എന്ന മുദ്രാവാക്യം വിളിയ്ക്കുകയും ഇത് ഫേസ്ബുക്ക് പേജുകളിലൂടെ ഷെയർ ചെയ്യുകയും ചെയ്തതിനെതിരെയാണ് കേസ്. സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പോലീസാണ് കേസെടുത്തത്. പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ മുരളീധരൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here