Advertisement

ഉഴവൂരിന്റെ മരണം; സുൾഫിക്കർ മയൂരിയ്‌ക്കെതിരെ കേസെടുക്കാൻ ശുപാർശ

October 8, 2017
0 minutes Read
uzhavur

എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ മരണത്തിൽ എൻസിപി നേതാവ് സുൾഫിക്കർ മയൂരിക്കെതിരെ കേസെടുക്കും. ക്രൈംബ്രാഞ്ചാണ് സുൾഫിക്കർ മയൂരിയ്‌ക്കെതിരെ കേസെടുക്കാൻ ശിപാർശ ചെയ്തിരിക്കുന്നത്. ഉഴവൂരിന്റെ മരണത്തിന് തൊട്ടുമുമ്പ് സുൾഫിക്കർ മയൂരി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

വധഭീഷണിയടക്കമുള്ള കുറ്റങ്ങൾ ചുമത്തി സുൾഫിക്കർ മയൂരിക്കെതിരെ എഫ്‌ഐആർ തയാറാക്കണമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തയറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശുപാർശ ഉടൻ സർക്കാരിന് കൈമാറും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top