Advertisement

നവമാധ്യമങ്ങൾ കീഴടക്കി അഞ്ജലി നായർ സംവിധാനം ചെയ്ത ആദ്യ ഹ്രസ്വചിത്രം

October 9, 2017
Google News 1 minute Read

ചലച്ചിത്ര താരവും, മോഡലുമായ അഞ്ജലി നായർ സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നു. ‘എന്താ ഇങ്ങനെ’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഞ്ജലി സംവിധായകയുടെ തൊപ്പി അണിഞ്ഞിരിക്കുന്നത്.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സതീഷ് തിരക്കഥ എഴുതിയ ചിത്രത്തിൽ സംസ്ഥാന പുരസ്‌കാര ജേതാവ് കാഞ്ചനാമ്മ (ഓലപ്പീപ്പി)യും, ബാലതാരവും ദേശിയ പുരസ്‌കാര ജേതാവുമായ മീനാക്ഷിയും (ഒപ്പം), അഞജലിയും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ഒപ്പം, സന്തോഷ് കീഴാറ്റൂർ, സുനിൽ വലുതങ്ങൾ, ഷൈജു പുന്നപ്ര, സിദ്ദിഖ്, അരുൺ എസ് ശിവൻ എന്നിവരും എത്തുന്നുണ്ട്.

കൊച്ചു കുഞ്ഞെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ റാഞ്ചാൻ ഊഴം കാത്തിരിക്കുന്ന കഴുകൻ കണ്ണുകളിൽ നിന്നും തന്റെ കുടുംബത്തെ രക്ഷിക്കാൻ ഓരോ സ്ത്രീകളും പെടുന്ന കഷ്ടപ്പാടാണ് ചിത്രത്തിൽ കാണിക്കുന്നത്. സംസ്ഥാന പുരസ്‌കാരം ജേതാവ് ടിഡി ശ്രീനിവാസാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ഫ്‌ളവേഴ്‌സ് ചാനലിലെ ഡിഒപി കൂടിയാണ് ശ്രീനിവാസ്.

ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടികളായ കട്ടുറുമ്പ്, കോമഡി ഉത്സവം എന്നിവയുടെ ഗ്രൂമർ കൂടിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്ന സതീഷ് കുമാർ.

anjali upasana shortfilm entha ingane

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here