ഡൽഹിയിൽ നൈജീരിയൻ യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു; വീഡിയോ

കവർച്ച നടത്തിയെന്നാരോപിച്ച് നൈജീരിയൻ യുവാവിനെ ഡൽഹിയിൽ ജനക്കൂട്ടം കെട്ടിയിട്ട് മർദ്ദിച്ചു. സൗത്ത് ഡെൽഹിയിലെ മാളവ്യ നഗറിലാണ് ജനക്കൂട്ടത്തിന്റെ കണ്ണില്ലാത്ത ക്രൂരത. മയക്കുമരുന്ന് വിൽക്കുന്നുണ്ടെന്നും മോഷണം നടത്തിയെന്നുമാരോപിച്ചാണ് ഇയാളെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചത്.
അതേസമയം നൈജീരിയൻ യുവാവിന് ഗോവണിയിൽനിന്ന് വീണ് പരിക്കേറ്റു എന്നാണ് നാട്ടുകാർ പോലീസിനെ അറിയിച്ചത്. എന്നാൽ ജനക്കൂട്ടം ഇയാളെ കെട്ടിയിട്ട് തല്ലുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം ലോകമറിഞ്ഞത്.
നൈജീരിയൻ യുവാവ് തന്നെ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്നതും ആൾക്കൂട്ടം അതിക്രൂരമായി ഉപദ്രവിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. സെപ്തംബർ 24 വരെ മറ്റൊരു കേസ്സിൽ ജയിലിലായിരുന്നു ഇയാൾ. വീഡിയോയിൽ കണ്ട തിരിച്ചറിയുന്നവർക്കെതിരെ സംഭവത്തിൽ പോലീസ് കേസെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here