Advertisement

വേങ്ങര മണ്ഡലത്തിൽ പ്രചാരണത്തിന് കൊട്ടിക്കലാശം

October 9, 2017
0 minutes Read
vengara

വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം. ദിവസങ്ങൾ നീണ്ടുനിന്ന വാക്‌പോരുകൾക്കും ചൂടൻ ചർച്ചകൾക്കും ഇതോടെ അന്ത്യമായി. ഇനി അവശേഷിക്കുന്നത് നിശബ്ദ പ്രചാരണം. വൈകുന്നേരം അഞ്ച് മണിയ്ക്ക് ആവേശോജ്വലമായ കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം അവസാനിച്ചു.

ഇനി അറിയേണ്ടത് വേങ്ങരയിലെ ജനങ്ങൾ ആർക്കൊപ്പം നിൽക്കുമെന്നാണ്. ഒക്ടോബർ 11നാണ് വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പ്. മലപ്പുറം ലോക്‌സഭയിൽനിന്നുള്ള എംപിയായ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാൻ വേങ്ങര എംഎൽഎ ആയ കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top