Advertisement

‘കാറ്റിന്റെ’ പാട്ടുകള്‍ ചേര്‍ത്ത് നടി അഹാന പാടിയ ആല്‍ബം ഹിറ്റ്!!

October 10, 2017
1 minute Read
ahana

നടി അഹാനകൃഷ്ണ കുമാര്‍ പാടി അഭിനയിച്ച ആല്‍ബം ശ്രദ്ധേയമാകുന്നു. കാറ്റ് വിഷയമായി ഇറങ്ങിയ തമിഴിലേയും, മലയാളത്തിലേയും പാട്ടുകള്‍ കോര്‍ത്തിണക്കിയ റീമിക്സാണ് അഹാന കൃഷ്ണ കുമാര്‍ ഒരുക്കിയിരിക്കുന്നത്. കൂട്ടത്തില്‍ അഹാനയുടെ അച്ഛന്‍ കൃഷ്ണകുമാര്‍ അഭിനയിച്ച കാറ്റു വന്നു വിളിച്ചപ്പോള്‍ എന്ന ചിത്രത്തിലെ കാറ്റേ നീ വീശരുതിപ്പോള്‍ എന്ന ഗാനവും ഉണ്ട്. തെന്നിന്ത്യന്‍ നടി അനുഷ്ക ഷെട്ടി  അഹാനയ്ക്ക് അഭിനന്ദനം അറിയിച്ച് ഈ മ്യൂസിക് ആല്‍ബത്തിന്റെ വീഡിയോ സ്വന്തം ഫെയ്സ് ബുക്കി പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
അഹാനതന്നെയാണ് ഇതിലെ എല്ലാ ഗാനവും ആലപിച്ചിരിക്കുന്നത്. ശ്യാമ പ്രകാശാണ് സംവിധാനം ചെയ്തിരിക്കുന്നത്. അരുണ്‍ വര്‍ഗ്ഗീസാണ് നിര്‍മ്മാണം. അമിത് മോഹന്‍ രാജേശ്വരിയാണ് ക്രിയേറ്റീവ് ഡയറക്ടര്‍. വീഡിയോ കാണാം.

Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top